India
image_print

സോളാർ കോഴ കേസ്; വിജിലൻസ് അന്വേഷണത്തെ തള്ളി ആര്യാടന്‍ മുഹമ്മദ്

Written by

archanaa chuqwe

സോളാർ കോഴ കേസ് വിജിലന്‍സ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണെന്ന് ആര്യാടന്‍ മുഹമ്മദ്. മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. തനിക്ക് ആരും കൈക്കൂലിയും തന്നിട്ടില്ലെന്നും താൻ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സോളാർ കേസിലെ പ്രതി സരിത നായരിൽ നിന്നും 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

 

 

Leave a Reply

Your email address will not be published.