India
image_print

ആര്യന്‍ ഖാന്‍ പുറത്തിറങ്ങുമോ? ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

Written by

archanaa chuqwe

ഹരി മരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ മുംബൈയിലെ എന്‍ഡിപിഎസ് സെഷന്‍സ് കോടതി ഇന്ന് ഉച്ചയോടെയാണ് വിധി പറയുക.അതേസമയം ആര്യന്റെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എന്‍സിബി വാദിച്ചു.ആര്യന്‍ ഖാനില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് രണ്ട് ദിനം നീണ്ടു നിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

മുംബൈ തീരത്തെ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിനാണ് ഷാരൂഖ്? ഖാനിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പിടിയിലായത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡില്‍ കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കപ്പലില്‍ നടന്ന പാര്‍ട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറുകയായിരുന്നു .പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടുനിന്നു.ഈ മാസം മൂന്നാം തീയതി അറസ്റ്റിലായ ആര്യന്‍ ഖാന്‍ നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജയിലില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ പറഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *