India
image_print

ആര്യന്‍ഖാന്‍ കേസ്;സാക്ഷിയുടെ വെളിപ്പെടുത്തലില്‍ വിജിലന്‍സ് അന്വേഷണം

Written by

archanaa chuqwe

ര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസിലെ സാക്ഷി കെ പി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നുവെന്ന് ആരോപണത്തില്‍ എന്‍സിബി വിജിലന്‍സ് യൂണിറ്റ് അന്വേഷണം നടത്തും. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരില്‍ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എട്ട് കോടി എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്നാണ് പ്രഭാകര്‍ സെയില്‍ എന്നയാള്‍ ആരോപിച്ചത്. കെ പി ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകര്‍ സെയില്‍. ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും കേസിലെ സാക്ഷിയായ ഗോസാവിയും തമ്മില്‍ കണ്ടെന്നും ഇക്കാര്യമാണ് അവര്‍ സംസാരിച്ചതെന്നും പ്രഭാകര്‍ സെയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

പഭാകര്‍ പറയുന്നത് ശരിയെങ്കില്‍ എന്‍സിബി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. ആരോപണങ്ങള്‍ സമീര്‍ വാങ്കഡെ നിഷേധിക്കുന്നുണ്ടെങ്കിലും എന്‍സിബി സോണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അശോക് ജെയ്ന്‍ വിജിലന്‍സിന് വിവരങ്ങള്‍ കൈമാറി. എന്‍സിബി വിജിലന്‍സ് തലവന്‍ ഗ്യാനേശ്വര്‍ സിംഗിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമെന്നാണ് വിവരം. എന്‍സിബിയ്‌ക്കെതിരെ ഇടഞ്ഞ് നില്‍ക്കുന്ന മഹാരാഷ്ട്രാ സര്‍ക്കാറിന്റെ പൊലീസ് പരാതികിട്ടിയാല്‍ കേസെടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടി തടയാന്‍ സമീര്‍ വാങ്കഡെ തന്നെ മുംബൈ പൊലീസ് കമ്മീഷണറെ സമീപിച്ചത്. ബോളിവുഡ് സംവിധായകന്‍ ഹന്‍സാല്‍ മെഹ്ത അടക്കമുള്ളവര്‍ സമീറിന്റെ രാജി ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു.

അതേസമയം ആര്യന്‍ ഖാനുമായുള്ള ഗോസാവിയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എങ്ങനെയാണ് എന്‍.സി.ബിയുടെ റെയ്ഡില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതെന്ന് ചോദ്യമുയര്‍ന്നു. ഗോസാവി വലിയൊരു തട്ടിപ്പുകാരനാണെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നുമുള്ള മുന്നറിയിപ്പുമായി പുനെ പൊലീസ് രംഗത്തെത്തിയിരുന്നു. മുംബൈ തീരത്തെ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിനാണ് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പിടിയിലായത്.

Leave a Reply

Your email address will not be published.