India
image_print

തനിക്ക് ചെരുപ്പ് മാറ്റാന്‍ പോലും സമയം ലഭിച്ചില്ലെന്ന് അഷ്‌റഫ് ഗനി

Written by

archanaa chuqwe

അഫ്ഗാനിസ്ഥാന്‍ വിടുമ്പോള്‍ തനിക്ക് ചെരുപ്പ് മാറ്റാനുള്ള സമയം പോലും ലഭിച്ചില്ലെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. സ്വന്തം രാജ്യം താലിബാന്‍ തീവ്രവാദികളുടെ കയ്യില്‍ ആയതോടെ പ്രസിഡണ്ട് സ്വന്തം കാര്യം നോക്കി നാടുവിട്ടെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് വിശദീകരണവുമായി അഷ്റഫ് ഗനി തന്നെ രംഗത്തെത്തിയത്.

ഇപ്പോള്‍ താന്‍ എമിറേറ്റ്‌സില്‍ ആണെന്നും സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള ചര്‍ച്ചകള്‍നടന്നുകൊണ്ടിരിക്കുകയാണെന്നും സ്യൂട്ട്‌കേസ് നിറയെ കാശുമായി മുങ്ങി എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നും പുറപ്പെടുമ്പോള്‍ തനിക്ക് ചെരുപ്പ് മാറ്റാനുള്ള സമയം പോലും ലഭിച്ചിട്ടില്ലെന്നും അവിടെ തുടര്‍ന്നെങ്കില്‍ അഫ്ഗാന്‍കാരുടെ കണ്‍മുമ്പില്‍ വെച്ച് അവര്‍ തിരഞ്ഞെടുത്ത പ്രസിഡന്റ് തൂക്കിലേറ്റപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹെലികോപ്റ്ററും നാല് കാറുകളും നിറയെ പണവുമായാണ് അഷ്റഫ് നാട് വിട്ടതെനായിരുന്നു ആരോപണം. അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന സൈനികരെ അമേരിക്ക പിന്‍വലിക്കുന്ന നടപടി മെയ് മാസത്തിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനുപിന്നാലെ നാറ്റോ സഖ്യകക്ഷികളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചു. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ എട്ടു ലക്ഷം യുഎസ് സൈനികരാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇതില്‍ 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 23, 000 പേര്‍ കൊല്ലപ്പെട്ടുകയും ചെയ്തു

 

Leave a Reply

Your email address will not be published.