India
image_print

ഒക്ടോബര്‍ 4ന് അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുമെന്ന് എം.ബി രാജേഷ്

Written by

askshiyas

ഒക്ടോബര്‍ നാലിന് അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുമെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.ഒപ്പം മൂന്നാം സമ്മേളനം പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സര്‍വകലാശാല ഭേദഗതികള്‍, ആരോഗ്യം, ചെറുകിട വ്യവസായം, കള്ള്‌ചെത്ത് തുടങ്ങിയ നിരവധി ബില്ലുകളും ഈ സമ്മേളന കാലത്ത് പരിഗണിക്കും. 45 ഓര്‍ഡിനന്‍സുകള്‍ നിലവിലുണ്ടെന്നും അവയെല്ലാം ബില്ലുകളായി മാറുമെന്നും സ്പീക്കര്‍ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ നിയമസഭ ചേരാന്‍ കഴിയാതെ വന്നപ്പോഴാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്നത്. കഴിയുന്നതും സഭയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആ സമ്മേളനത്തില്‍ തന്നെ സ്പീക്കർ മറുപടി നല്‍കണമെന്ന നിലപാടിലാണ് ഇപ്പോൾ .

അതേസമയം നവംബര്‍ ഒന്നിന് കേരള പിറവിയോടനുബന്ധിച്ച്‌ എല്ലാ സഭാ നടപടികളും കടലാസ് രഹിതമാക്കാനുളള ഇ-നിയമസഭ പദ്ധതിക്ക് തുടക്കം കുറിക്കും. മൂന്നാം സമ്മേളന കാലത്ത് നിയന്ത്രിതമായ നിലയില്‍ സന്ദര്‍ശകരെ സഭയില്‍ പ്രവേശിപ്പിക്കും. സമ്മേളന കാലാവധി നവംബര്‍ 12 വരെയാണ് .

Leave a Reply

Your email address will not be published.