India
image_print

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

Written by

webtngi1

Highlights

ആഗസ്ത് 18 വരെ 20 ദിവസമാണ് സഭ

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആഗസ്ത് 18 വരെ 20 ദിവസമാണ് സഭ ചേരുക. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും വനം കൊള്ള വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും.കൂടാതെ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുക.

ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ് തിരിച്ച്‌ ചര്‍ച്ച ചെയ്ത് പാസാക്കാനാണ് നിയമസഭ സമ്മേളനം ചേരുന്നത്.കൂടാതെ പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സഭ ഇന്ന് സമ്മേളിക്കുക.പ്രമേയങ്ങളും 4 സ്വകാര്യ ബില്ലുകളും ഇന്ന് പരിഗണിക്കും. കൊവിഡ് വാക്‌സിനേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.