India
image_print

ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാൻ വഴിതേടി ശാസ്ത്രലോകം

Written by

archanaa chuqwe

ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിതേടി ശാസ്ത്രലോകം. ഇതിനായി നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനം ആദ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്.ഛിന്നഗ്രഹത്തിൽ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ സംവിധാനം ചെയ്യുക. നവംബർ 23 ന് നടക്കാനിരിക്കുന്ന ഇതിന്റെ പരീക്ഷണത്തിന് ഡബിൾ ആസ്ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്.525 അടി വ്യാസമാണ് ഡൈമോർഫസ് എന്ന ഛിന്നഗ്രഹത്തിനുള്ളത്. ഇതിനെ തകർക്കാൻ പേടകത്തിന് സാധിക്കില്ല. എന്നാൽ ഇതിന്റെ സഞ്ചാര പഥത്തിൽ മാറ്റം വരുത്താൻ സാധിക്കും. എന്നാൽ പേടകം ഇടിച്ചിറക്കുമ്പോൾ സഞ്ചാര പഥത്തിന് എത്രത്തോളം മാറ്റമുണ്ടാവുമെന്ന് വ്യക്തമല്ല.

 

അതേസമയം ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂൺലെറ്റ് ഛിന്നഗ്രഹമായ ഡൈമോർഫസിലാണ് പേടകം ഇടിച്ചിറക്കുക. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണിയല്ല. പേടകത്തിന്റെ സഞ്ചാര ദിശ ദൂരദർശിനികൾ ഉപയോഗിച്ച് നാസ നിരീക്ഷിക്കും. പരീക്ഷണത്തിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
നിരവധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഡാർട്ട് നിർമിച്ചിരിക്കുന്നത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലണ് പേടകം വിക്ഷേപിക്കുക. ശൂന്യതയിൽ നിന്ന് എവിടെ നിന്നോ ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന നിരവധി ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഗവേഷകർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published.