India
image_print

മുട്ടിലിഴഞ്ഞ് കായികതാരങ്ങൾ; ചർച്ചക്ക് തയ്യാറായതായി അറിയിച്ചു സർക്കാർ

Written by

askshiyas

ജോലിവാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കായികതാരങ്ങളുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് സർക്കാർ ചർച്ചക്ക് തയ്യാറായതായി അറിയിച്ചു.

ജോലി നൽകിയെന്ന് കാണിച്ച് സർക്കാർ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. നിയമന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാർ പറഞ്ഞു. നിയമന ശിപാർശകൾ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റിൽ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു.

2010 മുതൽ 2014 വരെയുള്ള കാലയളവിലെ 250 പേർക്ക് നിയമനം നൽകിയിരുന്നു. എന്നാൽ 84 പേർക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുമെന്ന് സമരക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published.