India
image_print

രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ;വീഡിയോ പുറത്ത്

Written by

archanaa chuqwe

കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്.കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ ഏറിഞ്ഞുകൊന്ന വാര്‍ത്ത നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒന്നാണ്. അത്തരത്തില്‍ ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്.ഭര്‍ത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുകയാണ് അമ്മ. തമിഴ്‌നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിലാണ് സംഭവം. കുട്ടിയെ മര്‍ദ്ദിക്കുക മാത്രമല്ല കുട്ടിക്ക് മുറിവേറ്റതും അമ്മ വീഡിയോയില്‍ പകര്‍ത്തി.

കുഞ്ഞിന്റെ വായില്‍ നിന്ന് രക്തം വരുന്നതടക്കമുള്ള ദൃശ്യം അമ്മ തുളസി വീഡിയോയില്‍ പകര്‍ത്തി. സംഭവത്തിന്‍രെ വീഡിയോ പുറത്തായതോടെ യുവതിക്കെതിരെ തമിഴ്‌നാട് സത്യമംഗലം പൊലീസ് കേസെടുത്തുത്തിട്ടുണ്ട്. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ക്രൂരമായി ഇവര്‍ മര്‍ദ്ദിച്ചത്. കേസ് എടുത്തതിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Leave a Reply

Your email address will not be published.