India
image_print

ലഹരിമരുന്ന് കിട്ടാതെ കൈഞരമ്പ് മുറിച്ചു;അക്രമാസക്തരായി കണ്ണൂരിലെ തടവുകാര്‍

Written by

archanaa chuqwe

ണ്ണൂരില്‍ ലഹരിമരുന്ന് കിട്ടാതെ അക്രമാസക്തരായി തടവുകാര്‍.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ജില്ലാ ജയിലിലുമാണ് തടവുകാര്‍ അക്രമാസക്തരായത്.ഇവരെ പിന്നീട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ രണ്ടുപേരും സെന്‍ട്രല്‍ ജയിലില്‍ തിരുവനന്തപുരം സ്വദേശിയായ തടവുപുള്ളിയുമാണ് അക്രമാസക്തരായത്.ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയായ തിരുവനന്തപുരം സ്വദേശി അക്രമാസക്തനായത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ ഇത്തരത്തില്‍ അക്രമാസക്തനായത്.ലഹരിമരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ കൈഞരമ്പ് മുറിച്ചു.

മാത്രവുമല്ല മറ്റ് തടവുകാരും ഇത്തരത്തില്‍ ലഹരിമരുന്ന് കിട്ടാതെ അക്രമാസക്തരായിന്നു.ഇവര്‍ വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ച ഇവര്‍ ചുമരില്‍ തലയിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആംബുലന്‍സില്‍വെച്ചും ഇവര്‍ അക്രമാസക്തരായി. ആംബുലന്‍സിന്റെ ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തു. പിന്നീട് ബലം പ്രയോഗിച്ചാണ് ഇവരെ കീഴടക്കിയത്.

 

Leave a Reply

Your email address will not be published.