India
image_print

ലോകത്തിലെ ഏറ്റവും വലിയ ‘വെള്ളമടി രാജ്യമായി’ ഓസ്‌ട്രേലിയ

Written by

archanaa chuqwe

ലോകത്ത് ഏറ്റവുമധികം മദ്യപാനികള്‍ ഉള്ളത് ഓസ്‌ട്രേലിയയിലെന്ന് ഗ്ലോബല്‍ ഡ്രഗ് സര്‍വേയുടെ കണക്കുകള്‍. 22 രാജ്യങ്ങളില്‍ നിന്നുള്ള 32,000ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ 2021ലെ സര്‍വേയിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്.സര്‍വേയില്‍ പങ്കെടുത്ത ഓസ്‌ട്രേലിയക്കാരില്‍നിന്നു ശേഖരിച്ച കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയക്കാര്‍ വര്‍ഷത്തില്‍ 26.7 തവണയെങ്കിലും മദ്യപിക്കുന്നു. ഇത് ആഗോള ശരാശരിയുടെ രണ്ടിരട്ടിയാണെന്ന് സര്‍വേ പറയുന്നു. രണ്ടാം സ്ഥാനം ഡെന്‍മാര്‍ക്കിനാണ്. സ്വീഡനാണ് തൊട്ടുപിന്നില്‍ ഉള്ളത്. യുകെയും കാനഡയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലാണ്.

 

അതേസമയം 2012ല്‍ ലണ്ടന്‍ ആസ്ഥാനമായി സ്ഥാപിതമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമാണ് ഗ്ലോബല്‍ ഡ്രഗ് സര്‍വേ. ഓസ്‌ട്രേലിയക്കാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ അമിതമായി മദ്യപിക്കുമെന്നും സര്‍വേയില്‍ തെളിഞ്ഞു. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് ഓസ്‌ട്രേലിയയില്‍ കൂടുതല്‍ മദ്യപിക്കുന്നതെന്നതും സര്‍വേയില്‍ പറയുന്നു. ബീയറും വൈനുമാണ് അവിടുത്തുകാരുടെ ഇഷ്ടമദ്യമെന്നും സര്‍വേയില്‍ വ്യക്തമാണ്.
കൊറോണക്കാലത്ത് മറ്റു രാജ്യങ്ങളെല്ലാം അടച്ചിടലിലേക്കും മറ്റും നീങ്ങിയപ്പോള്‍ ഓസ്‌ട്രേലിയ ആ വഴിക്കു നീങ്ങിയത് ഡെല്‍റ്റാ വകഭേദം വ്യാപിച്ച രണ്ടാം ഘട്ടത്തില്‍ മാത്രമാണ്. അതുവരെ രാജ്യത്തെ ബാറുകളും മറ്റും തുറന്നിരിക്കുകയായിരുന്നു. ഇക്കാരണത്താലാകാം ഏറ്റവുമധികം മദ്യപിച്ച രാജ്യമാകേണ്ടി വന്നതെന്നാണ് സര്‍വേയില്‍ത്തന്നെ പറയുന്നത്.മദ്യപാന ശേഷമുള്ള പശ്ചാത്താപത്തിന്റെ കണക്കുകളില്‍ മദ്യപിച്ചു പോയതില്‍ അളവറ്റ പശ്ചാത്താപമുള്ളവര്‍ കൂടുതലുള്ളത് അയര്‍ലന്‍ഡിലാണ്- 28.4%. മദ്യപിച്ചതിന്റെ 24% അവസരങ്ങളിലാണ് ഓസ്‌ട്രേലിയക്കാര്‍ പശ്ചാത്തപിക്കുന്നത്. മദ്യപിച്ചതില്‍ പശ്ചാത്താപം ഏറ്റവും കുറവ് ഡെന്‍മാര്‍ക്കുകാര്‍ക്കും ഫിന്‍ലന്‍ഡുകാര്‍ക്കുമാണ് (17%).

Leave a Reply

Your email address will not be published. Required fields are marked *