India
image_print

കെഎസ്ആര്‍ടിസിയും ഇനി ഓട്ടോ ഓടിക്കും

Written by

archanaa chuqwe

തിരക്കുള്ള സ്ഥലങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും യാത്രക്കാരെ എത്തിക്കാന്‍ ഇനി കെഎസ്ആര്‍ടിസിയുടെ ഫീഡര്‍ സര്‍വീസുകള്‍. ഇതിനാല്‍ 30 ഇലക്ട്രോണിക് ഓട്ടോകള്‍ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്നാണ് നിയമസഭയില്‍ മന്ത്രി ആന്റിണി രാജു അറിയിച്ചത്. തിരുവനന്തപുരത്ത് 50 വൈദ്യുതിബസ്സുകളും വാങ്ങുമെന്നും ഇതിനായി 47.5 കോടി കിഫ്ബി വഴി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

വിതരണം മൂന്ന് ഘട്ടങ്ങളിലാണ് നടക്കുക. രണ്ടാംഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 500 ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങും. മൂന്നാംഘട്ടത്തില്‍ ഇലക്ട്രിക് കാറുകളും ഓട്ടോറിക്ഷകളും പൊതുജനങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഉപയോഗത്തിനുവേണ്ടി വാങ്ങുമെന്നും മന്ത്രി അറിയിച്ചു. ഇരുചക്രവാഹനം ഉപയോഗിച്ച് തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഈ സാമ്പത്തിക വര്‍ഷം പതിനായിരം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും അമ്പതിനായിരം ഓട്ടോറിക്ഷകളും വാങ്ങുന്നുണ്ട്. ഇതിനായി 200 കോടിയുടെ വായ്പാപദ്ധതി ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്. പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കുന്നതിനായി 15 കോടിയാണ് വകയിരുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *