India
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം;അവാനി ലേഖ്രയ്ക്ക് സ്വര്‍ണം
Last updated on Aug 30, 2021, 5:55 am


ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഷൂട്ടര്‍ ആവാനി ലേഖര ചരിത്രം സൃഷ്ടിച്ചു.10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ നേടിയത്. 249.6 പോയിന്റ് സ്കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേട്ടം.ഇതോടെ ടോക്യോയില്‍ അവാനി ലേഖാരയിലൂടെ ഇന്ത്യ നാലാമത്തെ മെഡല്‍ നേടി.പാരാലിമ്പിക്സില്‍ മെഡല്‍ നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഷൂട്ടര്‍ കൂടിയാണ് അവര്‍.
ചൈനയുടെ ക്യൂപ്പിംഗ് ഴാങ് വെള്ളിയും ഉക്രെയ്നില് നിന്നുള്ള ഇരിന ഷ്ചെറ്റ്നിക് വെങ്കല മെഡലും നേടി.ലേഖറ യോഗ്യതാ റൗണ്ടില്‍ ആകെ സ്കോര്‍ 621.7 നേടി ഏഴാം സ്ഥാനക്കാരിയായാണ് ഫൈനലിന് യോഗ്യത നേടിയത്. നീന്തല്‍ താരം മുര്‍ളികാന്ത് പെറ്റ്കര്‍ (1972), ജാവലിന്‍ ത്രോയര്‍ ദേവേന്ദ്ര ജജാരിയ (2004, 2016), ഹൈജമ്പര്‍ തങ്കവേലു മാരിയപ്പന് (2016) എന്നിവര്‍ക്ക് ശേഷം പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ്.


