India
image_print

വർഗീയധ്രുവീകരണമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം: എ വിജയരാഘവൻ

Written by

archanaa chuqwe

സംഘപരിവാർ ദുഷ്‌പ്രചാരണങ്ങൾ അഴിച്ചുവിട്ട് രാജ്യത്ത് ന്യൂനപക്ഷവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. വർഗീയധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്തി രാജ്യം കൊള്ളയടിക്കാനാണ് കേന്ദ്ര സർക്കാറും സംഘപരിവാറും ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിനുമുമ്പ്‌ രാജ്യത്തെ വർഗീയമായി ചേരിതിരിക്കാൻ നീക്കംനടത്തുന്നു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വർഗീയതക്ക് മറുമരുന്നായി മറ്റൊരു വർഗീയത വളരുന്നത് അപകടമാണ്. കേരളത്തിൽപോലും ബിജെപി വർഗീയ ചേരിതിരിവിന് ശ്രമിക്കുമ്പോൾ മുസ്ലിം വർഗീയശക്തികൾ ഇടതുപക്ഷത്തിനെതിരായി നീങ്ങുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *