India
image_print

അയ്യപ്പനും കോശിയും;ഹിന്ദി റീമേക്കില്‍ അഭിഷേക് ബച്ചനില്ലെന്ന് റിപ്പോര്‍ട്ട്

Written by

askshiyas

2020 -ല്‍ അയ്യപ്പനും കോശിയും ഏറെ നിരൂപക പ്രശംസ നേടിയ മലയാള ചിത്രമായിരുന്നു. ചിത്രത്തില്‍ ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ പൃഥിരാജിന്റെ റോളില്‍ അഭിഷേക് ബച്ചന്‍ അഭിനയിക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.എന്നാലിപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം അഭിഷേക് ഉണ്ടാകില്ലെന്നാണ്. പകരം അര്‍ജുന്‍ കപൂറെത്തുമെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.അഭിഷേക് ബച്ചന്റെ സ്ഥാനത്ത് അര്‍ജുന്‍ കപൂറിനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ജഗന്‍ ശക്തി നിര്‍ദ്ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്റെ വേഷം ചെയ്യുക ജോണ്‍ എബ്രഹാമായിരിക്കും.അതേസമയം, അര്‍ജുന്‍ കപൂര്‍, സെയ്ഫ് അലി ഖാന്‍, യാമി ഗൗതം, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച തന്റെ ഭൂത് പോലീസ് എന്ന സിനിമയുടെ റിലീസിന് തയ്യാറെടുക്കുകയാണ്. ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലും താരം ഉണ്ട്. അതേസമയം ചിത്രത്തിന്റെ തമിഴ് റീമേക്കും ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഭീംല നായക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ നടന്‍ പവന്‍ കല്യാണ്‍ ഭീംല നായക് അയപ്പന്‍ നായരായും റാണ ദഗ്ഗുബതി കോശിയായും അഭിനയിക്കുന്നു.

Leave a Reply

Your email address will not be published.