India
image_print

അഴീക്കോട്-മുനമ്പം പാലം നിർമാണത്തിന് സാങ്കേതികാനുമതി ലഭിച്ചു

Written by

askshiyas

അ​ഴീ​ക്കോ​ട് വാസികളുടെ ​ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ അ​ഴീ​ക്കോ​ട്-​മു​ന​മ്പം പാ​ല​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു. ക​യ്പ​മം​ഗ​ലം, വൈ​പ്പി​ൻ എം.​എ​ൽ.​എ​മാ​രാ​യ ഇ.​ടി. ടൈ​സ​ൺ, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ താ​ൽ​പ​ര്യ​പ്ര​കാ​രം തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സിെൻറ ചേം​ബ​റി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ചേർന്നിരുന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പാ​ല​ത്തിെൻറ പ്ലാ​നും എ​സ്​​റ്റി​മേ​റ്റും അം​ഗീ​ക​രി​ച്ചാ​ണ് അ​നു​മ​തി. ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തിെൻറ പൊ​തു​വി​കാ​ര​മെ​ന്ന നി​ല​യി​ൽ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഇ.​ടി. ടൈ​സ​ൺ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം എം.​എ​ൽ.​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ഗെ​സ്​​റ്റ്​ ഹൗ​സി​ലും ജി​ല്ല ക​ല​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കിെൻറ അ​ധ്യ​ക്ഷ​ത​യി​ൽ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗം ന​ട​ന്നു.

Leave a Reply

Your email address will not be published.