India
image_print

വര്‍ഷങ്ങള്‍ക്കിപ്പുറവും വിക്രം ആ പഴയ ആള്‍ തന്നെ;ബാബു ആന്റണി

Written by

askshiyas

26 വര്‍ഷത്തിനു ശേഷം വിക്രത്തിനൊപ്പം അഭിനയിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് ബാബു ആന്റണി. മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. 1995 ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം സ്ട്രീറ്റിലാണ് വിക്രവും ബാബു ആന്റണിയും ഒരുമിച്ച് അഭിനയിച്ചത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് വിക്രത്തിന്റെ ഒപ്പം ഒരു ചിത്രം എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്റെ അരിക്കില്‍ വന്ന് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചുവെന്നും വിനയവും മര്യാദയുമുള്ള ആ പഴയ വിക്രം തന്നെയാണ് ഇപ്പോഴുള്ള വിക്രവും എന്നാണ് ബാബു ആന്റണി കുറിച്ചത്.

 

പൊന്നിയിലെ സെല്‍വനിലാണ് വിക്രമിനൊപ്പം ബാബു ആന്റണി എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഐശ്വര്യ റായി, ജയംരവി, കാര്‍ത്തി, ഐശ്വര്യലക്ഷ്മി, അമലപോള്‍, കീര്‍ത്തി സുരേഷ്, ജയറാം, റഹ്മാന്‍, കിഷോര്‍, പ്രകാശ് രാജ്, പ്രഭു, ബാബു ആന്റണി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

 

 

Leave a Reply

Your email address will not be published.