India
ബാബുല്‍ സുപ്രിയോ ഇനി മമതയ്ക്ക് ഒപ്പം;തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
Last updated on Sep 18, 2021, 10:14 am


ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് ബാബുല്‍ സുപ്രിയോ പാര്‍ട്ടി വിട്ടത്. ടിഎംസി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെയും ഡെറിക് ഒബ്രിയാന് എംപിയുടെയും സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശം.
അടുത്തിടെ നടന്ന മന്ത്രിസഭപുന സംഘടനയ്ക്ക് പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലെ അതൃപ്തിയെയും തുടര്‍ന്നാണ് നേരത്തെ സുപ്രിയോ പാര്‍ട്ടി വിട്ടത്.പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചില ബിജെപി നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് സുപ്രിയോ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ‘ആഭ്യന്തരകലഹം’ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നതായി അദ്ദേഹം പററഞ്ഞിരുന്നു.രാഷ്ട്രീയ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്.


