India
image_print

ഒരുപാടുപേര്‍ ചവിട്ടിതാഴ്ത്തിയിട്ടുണ്ട്;നടന്‍ ബാബുരാജ്

Written by

archanaa chuqwe

വില്ലന്‍ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞു നിന്ന നടനായിരുന്നു ബാബുരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ സംവിധായകന്‍ ആഷിക് അബുവാണ് ബാബുരാജിനെ വില്ലന്‍ വേഷങ്ങളില്‍ നിന്നും മോചിപ്പിച്ചത്. ചിത്രത്തിലെ കോമഡി കഥാപാത്രം ഏറെ പ്രക്ഷക ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് ബാബുരാജിന് ലഭിച്ച വേഷങ്ങള്‍ എല്ലാം ഒരു നടനെന്ന നിലയില്‍ ഏതെങ്കിലും ചെയ്യാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. ഈ അടുത്തു പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഒരുപിടി നല്ല മികച്ച വേഷങ്ങള്‍ താരത്തെ തേടി വരുന്നുണ്ട്.

എന്നാല്‍ തന്റെ തുടക്കകാലത്ത് ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം തുറന്നുപറയുന്നുണ്ട്. ഒരു ഡയലോഗ് പോലും പറയാന്‍ ഇല്ലാതെയാണ് വര്‍ഷങ്ങളോളം താന്‍ സിനിമയില്‍ പിടിച്ചു നിന്നതെന്നും താരം പറയുന്നു. അടികൊള്ളാന്‍ മാത്രം അഭിനയിക്കാന്‍ പോവുക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കാളും താഴെയാണ് സ്ഥാനം. ലൊക്കേഷനില്‍ ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. കാര്‍ ഉണ്ടായിരുന്നെങ്കിലും അവസരങ്ങള്‍ നഷ്ടപ്പെടുന്നത് കാരണം ലൊക്കേഷനില്‍ നടന്നാണ് പോയിരുന്നതെന്നും മലയാളസിനിമയില്‍ തനിക്കൊരു സ്ഥാനം ഉണ്ടായിരുന്നില്ലെന്നും ഒരുപാടുപേര്‍ ചവിട്ടിതാഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാര്യ വാണിവിശ്വനാഥിനെക്കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. നമുക്കൊരു സിനിമ ചെയ്യേണ്ട എന്ന് താന്‍ എപ്പോഴും വാണിയോട് ചോദിക്കാറുണ്ടെന്നും എന്നാല്‍ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിക്ക് ഇപ്പോള്‍ മടിയാണെന്നും ബാബുരാജ് പറയുന്നു.

 

Leave a Reply

Your email address will not be published.