India
image_print

24 മണിക്കൂറും ഇക്കിൾ; ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ബ്രസീൽ പ്രസിഡന്റ്

Written by

webtngi1

Highlights

പത്ത് ദിവസത്തിലേറെയായി 24 മണിക്കൂറും ഇക്കിൾ കൊണ്ട് കഷ്ടപ്പെടുകയാണ് അദ്ദേഹം

വിട്ടുമാറാത്ത ഇക്കിൾ പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ബ്രസീൽ പ്രസിഡണ്ട് ജൈർ ബോൽസൊനാരോയെ സാവോപോളോയിലെ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസത്തിലേറെയായി 24 മണിക്കൂറും ഇക്കിൾ കൊണ്ട് കഷ്ടപ്പെടുകയാണ് അദ്ദേഹം. കുടലിലെ തടസ്സം ആണ് ഇതിന്റെ കാരണം എന്ന അനുമാനത്തിൽ ശസ്ത്രക്രിയയും ഇപ്പോൾ പരിഗണനയിലുണ്ട്.

മൂന്നു വർഷങ്ങൾക്കു മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ഇടയിൽ പ്രസിഡന്റീന്റെ വയറിൽ ഗുരുതരമായി കുത്തേറ്റിരുന്നു. ഒട്ടേറെ ശസ്ത്രക്രിയകൾക്കും വിധേയമായിട്ടുള്ള ജൈർ ബോൽസൊനാരോക്ക് അനുബന്ധ പ്രശ്നങ്ങളും വിട്ടുമാറാതെ ഉണ്ട്. അന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയ സർജനാണ് പ്രസിഡണ്ടിനെ വീണ്ടും സവോ പോളോയിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയത്.

Leave a Reply

Your email address will not be published.