India
image_print

‘ബഗീര’ ട്രെയ്‌ലര്‍ പുറത്ത്;ഞെട്ടിക്കുന്ന വേഷ പകര്‍ച്ചയുമായി പ്രഭുദേവ

Written by

archanaa chuqwe

മിഴ് സൂപ്പര്‍ താരം പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ എത്തുന്ന പ്രഭുദേവയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ ‘ബഗീര’ സംവിധാനം ചെയ്യുന്നത് ആദിക് രവിചന്ദ്രനാണ് ചിത്രത്തില്‍ ഒരു സീരിയല്‍ കില്ലറായാണ് പ്രഭുദേവ എത്തുന്നത്.

പ്രഭുദേവയെ കൂടാതെ ചിത്രത്തില്‍ അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ജിത ഷെട്ടി, ഗായത്രി ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ തന്നെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍ വി ഭരതന്‍ ആണ്. സംഗീതം ഗണേശന്‍ എസ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, അഭിനന്ദന്‍ രാമാനുജനുമാണ് തീയേറ്ററുകളിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. തീയതി വൈകാതെ പുറത്ത് വിടും.പ്രഭു ദേവ വ്യത്യസ്തവേഷത്തില്‍ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published.