India
image_print

ബാലഭാസ്‌കർ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്നുവർഷം

Written by

archanaa chuqwe

ബാലഭാസ്‌കർ യാത്രയായിട്ട്‌ ഇന്നേക്ക് മൂന്നുവർഷം. മലയാളി മനസ്സിൽ നോവോർമയായി മാറിയിരിക്കുന്നു വയലിനിസ്റ്റ് ബാലഭാസ്‌കർ. മലയാളത്തിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രണയഗാനമായിരുന്നു ‘നിനക്കായ്’ എന്ന ആൽബം. അതിലെ വരികൾ ഇപ്പോൾ അദ്ദേഹത്തോട് തിരിച്ചുചൊല്ലുകയാണ്; ആസ്വാദകലോകം.

വരും ജന്മത്തിലും നിന്റെ ഗാനങ്ങൾക്കായി കാതോർത്തിരിക്കാമെന്ന്. അത്രമേൽ ആർദ്രമായി, ലളിതമായി, ഹൃദയസ്‌പർശിയായി സംഗീതസംവിധാനമൊരുക്കിയാണ് ബാലഭാസ്‌കർ എന്ന അതുല്യപ്രതിഭ മലയാളമനസിൽ ഇടംനേടിയത്.

ചെറുപ്രായത്തിൽ വരികൾക്കുമേൽ സംഗീതത്തിന്റെ, ഈണത്തിന്റെ മാന്ത്രികസ്പർശം തുന്നിച്ചേർത്ത സംഗീതസംവിധായകനെയാണ് അകാലത്തിൽ നഷ്‌ട‌മായത്. 20ാം വയസ്സിലാണ് സംഗീതസംവിധായകനായി രംഗത്തെത്തിയത്. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച‌് 1998ൽ പുറത്തിറങ്ങിയ “നിനക്കായ്’ പ്രണയ ആൽബത്തിലെ നിനക്കായ് തോഴാ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെ ശ്രദ്ധനേടി. അതേവർഷം ഇറങ്ങിയ ‘മംഗല്യപല്ലക്ക്’ സിനിമയിലെ ഗാനത്തിനും സംഗീതം പകർന്നു. വിനോദ് റോഷൻ സംവിധാനംചെയ്‌ത ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് ഈണമിട്ടത്.

Leave a Reply

Your email address will not be published.