India
image_print

മണ്ണിന്റെ സുരക്ഷാ കവചം;സെപ്റ്റംബര്‍ -18 ലോക മുളദിനം

Written by

archanaa chuqwe

മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷനാണ് ലോക മുള ദിനാചരണം ആരംഭിച്ചത് . എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ല്‍ ബാങ്കോക്കില്‍ വച്ചു ചേര്‍ന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്.ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ പ്രളയം എന്നി പ്രകൃതി ദുന്തങ്ങളില്‍ നിന്നും രക്ഷനേടാന്‍ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതില്‍ മുളകള്‍ കേരളത്തിന് മുതല്‍ക്കൂട്ടാണ്.

പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമന്‍ മുളകള്‍ക്ക് 80 അടിയോളം ഉയരമുണ്ടാകും.ഇതില്‍ ചില ഇനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പുഷ്പിക്കാറുള്ളൂ.ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കള്‍ വളരെ ചെറുതാണ്. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റര്‍ വരെ നീളവും 100 കിലോവരെ ഭാരവുമാണ് ഉള്ളത്. .മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 18-ന് ലോക മുള ദിനം ആചരിക്കുന്നത്. താഴ് വേരുകള്‍ ഇല്ലാത്തതിനാല്‍ സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന് തീരെ കാരണമാകുന്നുമില്ല.മഹാപ്രളയത്തിന്റെ കാലത്ത് മിക്ക നദികളുടെയും കരയിടിഞ്ഞു തൂര്‍ന്നപ്പോഴും ഭാരതപ്പുഴയുടെ തീരങ്ങളെ കാത്തു സൂക്ഷിച്ചത് നദീ തീരത്തു നട്ടുവളര്‍ത്തിയ മുളങ്കാടുകളാണ്. 1200 ല്‍ പരം മുള ഇനങ്ങളില്‍ മലഞ്ചരിവിലും തീരദേശത്തും വളരുന്നവയുണ്ട്. ഹൈറേഞ്ചിലെ മണ്ണിടിച്ചില്‍ തടയാന്‍ വ്യാപകമായി മുളക്കാടുകള്‍ നട്ടുവളര്‍ത്തുന്നത് ഏറെ ഗുണ പ്രദമാണ്. ഒരുകാലത്ത് കേരളത്തിലെ കാര്‍ഷികവൃത്തിയില്‍ മുളകള്‍കൊണ്ടുള്ള ഉപകരണങ്ങളായ കുട്ട, വട്ടി, പരമ്പ്, പലതരം മുറങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചിരുന്നു. അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഇതുകൊണ്ടുണ്ടാക്കുമായിരുന്നു. തെങ്ങോലയോ പനമ്പട്ടയോ കൊണ്ട് മേഞ്ഞിരുന്ന പുരകളുടെ പ്രധാന നിര്‍മ്മാണവസ്തു മുളയായിരുന്നു.ധാരാളം മുള്ളുകള്‍ ഉള്ളതുകൊണ്ടും ഒന്നോ രണ്ടോ കാലവര്‍ഷത്തെഅതിജീവിക്കുമെന്നതുകൊണ്ടും പറമ്പുകളുടെ അതിരുകളില്‍ വേലി കെട്ടുന്നതിന്ന് ഇതിന്റെ ചില്ലകള്‍ ഉപയോഗിക്കുന്നു. മഴമൂളി എന്ന ഒരിനം സംഗീതഉപകരണവും മുള ഉപയോഗിച്ച് നിര്‍മ്മിക്കാം.

 

Leave a Reply

Your email address will not be published.