India
ജോലി ചെയ്യുന്ന രണ്ടുപേര്‍ തമ്മിലുള്ള വിവാഹം നിരോധിക്കണമെന്ന ആവശ്യം തള്ളി ബംഗ്ലാദേശ് പാര്‍ലമെന്റ്
Last updated on Sep 05, 2021, 10:36 am


ജോലി ചെയ്യുന്ന രണ്ട് പേര് തമ്മിലുള്ള വിവാഹം നിരോധിക്കണമെന്ന എംപിയുടെ ആവശ്യം തള്ളി ബംഗ്ലാദേശ് പാര്‍ലമെന്റ്. ജോലിക്കാരായ ദമ്പതികളുടെ മക്കള്‍ വീട്ടുജോലിക്കാരില്‍ നിന്നും കടുത്ത അധിക്ഷേപം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര എംപി കൂടിയായ റസൂല്‍ കരീം പാര്‍ലമെന്റില്‍ ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടി കാട്ടിയ നിയമമന്ത്രി കരിമീന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.
ഇതിന് മുന്‍പ് ബംഗ്ലാദേശില്‍ കൂടിവരുന്ന പീഡനങ്ങള്‍ക്കെതിരെ പ്രതികരിച്ച ഫെമിനിസ്റ്റ് കാമ്പയിനെ കുറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് റസൂല്‍ കരീം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ജോലിയുള്ള സ്ത്രീകള്‍ ജോലിയുള്ള പുരുഷന്മാരെ മാത്രമാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ഇത് തുടര്‍ന്നാല്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുമെന്നുമാണ് കരിമിന്റെ വാദം.


