India
image_print

ബാങ്ക് പണിമുടക്ക് ;നാളെ മുതല്‍ എടിഎം  സേവനങ്ങള്‍ മുടങ്ങും

Written by

askshiyas

യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ച രണ്ടുദിവസത്തെ ബാങ്ക് പണിമുടക്ക് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നതിനാൽ
എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ എടിഎം അടക്കമുള്ള സേവനങ്ങള്‍ മുടങ്ങും. പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക് എന്നിവയും പണിമുടക്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്ക്   പ്രഖ്യാപിച്ചത്. ഏഴു സംഘടനകളുടെ നേതൃത്വത്തിലാണ്  രണ്ടുദിവസത്തെ പണിമുടക്ക്.
ബാങ്കിങ് യൂണിയനുകളുടെ സംയുക്ത മുന്നണിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എഐബിഇഎ, എഐബിഒസി, എന്‍സിബിഇ, എഐബിഒഎ, ബിഇഎഫ്ഐ, ഐഎന്‍ബിഒസി തുടങ്ങിയ സംഘടനകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ ഒന്നിന് ബാങ്കേഴ്സ് യൂണിയനുകള്‍ സംയുക്തമായി ജന്തര്‍ മന്ദറില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമാക്കാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. 2021-22 ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കുമെന്നും ഓഹരികള്‍ വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ചത്. പുതിയ ബില്‍, സര്‍ക്കാരിന്റെ നിക്ഷേപം 26 ശതമാനമാക്കി കുറയ്ക്കും. ഇത് തിരിച്ചടിയുണ്ടാക്കുമെന്നുമാണ്  ബാങ്ക് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published.