India
image_print

എടിഎമ്മില്‍ പണം ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ

Written by

archanaa chuqwe

ഇനിമുതല്‍ എടിഎമ്മില്‍ പണം ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തും. എടിഎമ്മില്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് പൊതുജനങ്ങളില്‍ ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം എടിഎമ്മുകള്‍ വഴി ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ആര്‍.ബി. ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പണം ഇല്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി കിടക്കുന്ന എടിഎമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ബാങ്കുകളിലെ എടിഎം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.ഒക്ടോബര്‍ ഒന്നുമുതല്‍ ആയിരിക്കും പിഴയിടാക്കുക. മാസത്തില്‍ 10 മണിക്കൂറില്‍ കൂടുതല്‍ സമയം എടിഎം കാലിയായാല്‍ പതിനായിരം രൂപയാണ് പിഴ. വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ കാര്യത്തില്‍ ആ ഡബ്ലിയു എല്‍. എയ്ക്ക് പണം നല്‍കുന്ന ബാങ്കിനായിരിക്കും പിഴ ചുമത്തുക.

Leave a Reply

Your email address will not be published.