India
ബീച്ച് വൃത്തിയാക്കി ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസ്
Last updated on Sep 28, 2021, 6:32 am


മുംബൈ ബീച്ച് വൃത്തിയാക്കി മാതൃകയായി ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസ്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ കടല്‍ തീരത്തിന്റെ ഒരു ഹ്രസ്വ വിഡിയോ ക്ലിപ്പിനൊപ്പം ടീമിനൊപ്പമുള്ള ചിത്രവും നടി ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ജാക്വിലിന് ഫെര്‍ണാണ്ടസ് ഫൗണ്ടേഷ’ന്റെ മുംബൈ സംഘമാണ് താരത്തിനൊപ്പം ബീച്ച് വൃത്തിയാക്കിയത്.മുന്‍പും ഇതുപോലുള്ള പ്രവര്‍ത്തികളിലൂടെ താരം ശ്രദ്ധനേടിയിട്ടുണ്ട് .
അതേസമയം തെരുവുകളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും താരം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗ സമയത്ത് പട്ടിണി അനുഭവിക്കുന്നവര്‍ക്കായി നടി ഭക്ഷണം തയ്യാറാക്കി വിതരണവും ചെയ്തിരുന്നു.സെയ്ഫ് അലി ഖാന്, അര്ജുന് കപൂര്‍, യാമി ഗൌതം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ പവന് കൃപാലാനിയുടെ ചിത്രം ‘ഭൂത് പൊലീസി’ലാണ്. ജാക്വിലിന് അവസാനമായി അഭിനയിച്ച ചിത്രം. അതേസമയം 200 കോടി പണംതട്ടിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ജാക്വിലിന് ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ചോദ്യം ചെയ്തിരുന്നു. 36കാരിയായ ജാക്വിലിന് ഫെര്‍ണാണ്ടസിനെ സുകേഷിന്റെ ഭാര്യ വഴി കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.


