India
image_print

മാലിന്യക്കൂമ്പാരത്തില്‍ നിന്നും സമുദ്രതീരം വീണ്ടെടുത്ത് പരിസ്ഥിതിപ്രവര്‍ത്തകര്‍

Written by

askshiyas

രിസ്ഥിതി സ്‌നേഹികളുടെയും ഭരണകൂടത്തിന്റെയും കൂട്ടായ പ്രയത്‌നഫലമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളാലും മാലിന്യങ്ങളാലും കുന്നുകൂടിയ മാഹിം കടല്‍ തീരം വീണ്ടും സ്വാഭാവിക മുഖം തിരിച്ചെടുത്തു. നടപ്പാത,ഓപ്പണ്‍ ജിം, വാച്ച് ടവര്‍, എന്നീ സൗകര്യങ്ങള്‍ ഒരുക്കിയാണ് സമുദ്രതീരം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്. 2017 മുതല്‍ ശക്തമായ പ്രവര്‍ത്തിച്ച മാഹിം ബീച്ച് ക്ലീന്‍ അപ് ക്യാമ്പയിനിന്റെ ഫലമായിട്ടാണ് തീരം വീണ്ടെടുത്തത്.

പഴയ രൂപത്തില്‍ നിന്നും മാലിന്യ മുക്തമാക്കി വീണ്ടെടുക്കുന്നതിന് തുടക്കം കുറിച്ചത് റാബിയ തിവാരി, ഇന്ദ്രനീല്‍ സെന്‍ ഗുപ്ത, ദമ്പതിമാരാണ്. ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ വീതം സമുദ്രത്തിര തീരം വൃത്തിയാക്കാന്‍ ഇവര്‍ മാറ്റിവെക്കുയായിരുന്നു. പിന്നീട് മാഹിം നിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഈ പ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. മാഹിമിന് സമീപം കടലില്‍ ചേരുന്ന മിത്തി നദിയില്‍ നിന്നുള്ള മാലിന്യങ്ങളാണ് തീരത്ത് കൂടുതല്‍ എത്തിച്ചേര്‍ന്നത്. സെപ്റ്റംബര്‍ 2017 ന് ശേഷം 10000 ടണ്‍ മാലിന്യമാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. 57000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം മുംബൈ പോര്‍ട് ട്രസ്റ്റില്‍ നിന്ന് ഏറ്റെടുത്തുകൊണ്ടാണ് മുംബൈ കോര്‍പ്പറേഷന്‍ മാഹിം ബീച്ച് പുനര്‍നിര്‍മാണത്തിന് തുടക്കമിട്ടത്. അപ്പോഴേക്കും കയ്യേറ്റം കൊണ്ടും മാലിന്യങ്ങളാലും സ്വാഭാവിക നഷ്ടപ്പെട്ട സമുദ്രതീരം ആയി ഇവിടം മാറിയിരുന്നു. തീരസംരക്ഷണ വേണ്ടി 3000 ക്യു ബിക് മണല്‍ വിരിച്ച് സംരക്ഷണത്തിനായി 250 മരണങ്ങള്‍ മരങ്ങളാണ് വെച്ചു പിടിപ്പിച്ചത്. സ്വാഭാവികത വീണ്ടെടുത്ത കടല്‍ത്തീരത്തേക്ക് ഇപ്പോള്‍ ദേശാടനക്കിളികളും എത്താന്‍ തുടങ്ങി.

 

Leave a Reply

Your email address will not be published.