India
image_print

സിനിമയ്ക്ക് പുറത്തേക്ക് സര്‍പ്രൈസ് എന്‍ട്രിയുമയി ലേഡീസൂപ്പര്‍ സ്റ്റാര്‍ നയന്‍താര

Written by

askshiyas

സിനിമയിലും അഭിനയത്തിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന സൂപ്പര്‍ താരം നയന്‍താരയുടെ പുതിയ സംരംഭത്തിനു തുടക്കമായി. കോസ്‌മെറ്റിക് രംഗത്താണ് താരം തുടക്കം കുറിച്ചിരിക്കുന്നത്. ‘ദ് ലിപ് ബാം കമ്പനി’ എന്ന പേരില്‍ നയന്‍താരയുടേതായി ലിപ് ബാം ഉത്പന്നങ്ങളാണ് വിപണിയിലെത്തുക. തെന്നിന്ത്യയിലെ സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റായ ഡോ. റെനിത രാജനുമായി ചേര്‍ന്നാണ് നയന്‍താരയുടെ സംരംഭം. സൗന്ദര്യ- ഫാഷന്‍ രംഗത്തെ പുതുചലനമായ ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിസ്ഥാനമാക്കിയാണ് നയന്‍സിന്റെ ‘ദ് ലിപ് ബാം കമ്പനി’ ഉത്പന്നങ്ങളൊരുക്കുക.

അതേസമയം ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിപ് ബാം ശേഖരം ഒരുക്കുന്നതിന്റെ ഭാഗമായി 100 വ്യത്യസ്ത ലിപ് ബാമുകള്‍ കമ്പനി വിപണിയിലെത്തിക്കും.സുസ്ഥിരമൂല്യങ്ങള്‍ പാലിച്ചാകും ലിംഗവ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന ലിപ് ബാം തയാര്‍ ചെയ്യുന്നതും.കോസ്‌മെറ്റിക് രംഗത്ത് സ്വന്തം കയ്യൊപ്പിടാന്‍ ആഗ്രഹിച്ചിരുന്ന നയന്‍താര ഇതിനായി സവിശേഷമായ ഉത്പന്നം വേണമെന്ന കാത്തിരിപ്പിലായിരുന്നു. അതിനിടെയാണ് ‘ലിപ് ബാം’ എന്ന ആശയം ഉടലെടുത്തത്. ‘സെന്‍സിറ്റീവ് ആയ ചുണ്ടുകളുടെ ചികിത്സയ്ക്കായി ലിപ് ബാം ഒരുക്കുകയെന്ന ചിന്ത ‘ലിപ് ബാം’ എന്ന പ്രോഡക്ട് ലൈനിലേക്ക് വികസിക്കുകയായിരുന്നുവെന്ന് ഡോ. റെനിത പറഞ്ഞു. നിലവില്‍ 12 ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നതെങ്കിലും വരും വര്‍ഷം ഓരോ ആഴ്ചയും ഓരോ പുതിയ ലിപ് ബാം പുറത്തിറക്കും. ഇന്നു മുതല്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങുന്ന ലിപ് ബാമിന്റെ വില 500 രൂപ മുതല്‍ 5000 രൂപ വരെയാണ്. ഉപഭോക്താക്കള്‍ക്കായി പ്രത്യേകം ലിപ് ബാം കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. thelipbalmco.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും തിരഞ്ഞെടുത്ത സ്റ്റോറുകളിലും ലഭ്യമാണ്.

Leave a Reply

Your email address will not be published.