India
ലഹരി നല്കി മയക്കി നീലച്ചിത്രം ഷൂട്ട് ചെയ്തു; പരാതിയുമായി മുന്‍ മിസ് ഇന്ത്യ പാരി പസ്വാന്
Last updated on Sep 01, 2021, 9:39 am


ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തിയാണ് തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്തതെന്ന് സിനിമാ നിര്‍മ്മാണ കമ്പനിക്കെതിരെ മുന്‍ മിസ് ഇന്ത്യ യൂണിവേഴ്സ് പാരി പസ്വാന് ആരോപിച്ചു. ഈ കേസ് ഇപ്പോള്‍ മുംബൈ പോലീസ് അന്വേഷിക്കുകയാണെന്ന് സിനിമാ കമ്പനിയുടെ പേര് വെളിപ്പെടുത്താത്തെ അവര്‍ പറഞ്ഞു.പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്കി വഞ്ചിക്കുകയും നീല ചിത്രം എടുക്കുകയും ചെയ്യുന്ന സംഘം മുംബൈയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും താന്‍ അതിന്റെ ഇരയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.മുംബൈയില്‍ പെണ്‍കുട്ടികളെ വഞ്ചിക്കുകയും വീഡിയോകള്‍ തെറ്റായി ചിത്രീകരിക്കുകയും വൈറലാവുകയും ചെയ്യുന്ന ഒരു സംഘമുണ്ട്. ആ കേസില്‍ ഞാന്‍ ഒരു ഇരയാണ്. ഇതിനെക്കുറിച്ച് പഠിച്ചതിനുശേഷവും, മാല്‍വാനി പോലീസ് സ്റ്റേഷനില്‍ നീതിക്കായി ഞാന്‍ സംഘാംഗങ്ങള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അതേസമയം പാരിയുടെ ഭര്‍ത്താവ് നീരജ് പസ്വാന് സ്ത്രീധന പീഡന പരാതിയില്‍ ഇപ്പോള്‍ ജയിലിലാണ്.നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെയുമായി നീല ചിത്ര റാക്കറ്റ് കേസില്‍ പാരിക്ക് ബന്ധമുണ്ടെന്നാണ് ഭര്‍തൃവീട്ടുകാര്‍ ആരോപിച്ചത്.എന്നാല്‍ സ്ത്രീധനം നല്ക്കാത്തത് കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ തനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പാരി പറയുന്നു.


