India
image_print

മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം; സ്വീഡിഷ് മേളയില്‍ തിളങ്ങി ‘ജോജി’

Written by

archanaa chuqwe

ലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും കേന്ദ്രകഥാപാത്രമായി എത്തിയ ഹിറ്റ് ചിത്രമായിരുന്നു ജോജി. പ്രേക്ഷകര്‍ക്ക് ഇടയില്‍ വന്‍ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തിലും ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര മേളയില്‍ മികച്ച ഫീച്ചര്‍ ഫിലിമായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.സംവിധായകന്‍ ദിലീഷ് പോത്തനും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്.ഏപ്രില്‍ ഏഴിനാണ് ആമസോണ്‍ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.’ ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

https://www.facebook.com/FahadhFaasil/posts/401280601365810?__tn__=%2CO*F

Leave a Reply

Your email address will not be published.