India
കൊച്ചിക്ക് മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം
Last updated on Oct 24, 2021, 11:38 am


കൊച്ചിക്ക് മികച്ച നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരം.കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചു.നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവന, നഗര വികസന മന്ത്രാലയമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഇ-മൊബിലിറ്റി എന്നിവയിലൂടെ കൊച്ചി നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതികള്‍ക്കാണ് അവാര്‍ഡ്.
വിവിധ ഗതാഗത സൗകര്യങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സംയോജിപ്പിച്ച് കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് രൂപീകരിച്ചത് അവാര്‍ഡ് നേടുന്നതില്‍ നിര്‍ണായകമായെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. ഒക്ടോബര്‍ 29ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി പുരസ്കാരം സമ്മാനിക്കും.


