India
ബെവ്കോ മദ്യവില്പന ശാലകള്‍ ഇന്ന് വൈകിട്ട് 7 മണിവരെ
Last updated on Sep 30, 2021, 8:14 am


സംസ്ഥാനത്ത് ബെവ്കോ മദ്യവില്പന ശാലകള്‍ ഇന്ന് വൈകിട്ട് 7 മണിവരെ മാത്രമായിരിക്കും. പാദവാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് 7 മണി വരെ മാത്രം തുറക്കുന്നത്..
അതേസമയം ഒന്നാം തീയതിയായതിനാല്‍ വെള്ളിയാഴ്ചയും ഗാന്ധി ജയന്തി ദിനമായതിനാല്‍ ശനിയാഴ്ചയും ബെവ്കോ മദ്യവില്പന ശാലകള്‍ പ്രവര്‍ത്തിക്കുകയില്ല. മൂന്നാം തീയതി ഞായറാഴ്ചയായിരിക്കും ഇനി ബെവ്കോ മദ്യ വില്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക.


