India
സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പനയില്ല
Last updated on Aug 14, 2021, 12:15 pm


സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പനയില്ല.സ്വാതന്ത്ര്യ ദിനമായതിനാലാണ് നാളെ ഔട്ട്ലെറ്റുകള് തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം സംസ്ഥാന സര്‍ക്കാര്‍ കൂട്ടിയിരുന്നു.രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് എട്ടു മണിവരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്തുള്ള ബെവ്കൊ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ 7മണി വരെയായിരുന്നു മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. കൂടാതെ മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്.


