India
image_print

ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കും; സംയുക്ത ട്രേഡ് യൂണിയന്‍

Written by

archanaa chuqwe

സെപ്റ്റംബര്‍ 27 ന് നടത്തുന്ന ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേരളത്തിലെ സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.വാഹനങ്ങള്‍ നിരത്തിലിറങ്ങില്ല , കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു.

ഭാരത് ബന്ദിനായുള്ള പ്രവര്‍ത്തനങ്ങള്‍ കിസാന്‍ മോര്‍ച്ച ഊര്‍ജിതമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദിനായി സമരസമിതികള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഗ്രാമീണ മേഖലകളില്‍ ബന്ദ് പൂര്‍ണമാക്കാനാണ് സംഘടനകളുടെ നീക്കം. സെപ്തംബര്‍ 27 ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം നാല് വരെ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം പത്ത് മാസമായി തുടരുന്ന കര്‍ഷക സമരത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കര്‍ഷകസംഘടനകൾ ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.