India
image_print

നാണംകെട്ട് ബി.ജെ.പി;മമത ബാനര്‍ജിക്ക് വമ്പന്‍ വിജയം

Written by

archanaa chuqwe

ശ്ചിമ ബംഗാളിലെ ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വന്‍ വിജയം.ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ആകെ കിട്ടിയ വോട്ടിനേക്കാള്‍ ഭൂരിപക്ഷവുമായാണ് മമതയുടെ ജയം. 58389 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി നേതാവ് പ്രിയങ്ക തോല്‍പ്പിച്ചത്. മണ്ഡലത്തില്‍ ഇതുവരെ ഒരു സ്ഥാനാര്‍ഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയാണിത്.മാത്രവുമല്ല സംസാര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍.ബംഗാളില്‍ കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെയാണ് മമത ബാനര്‍ജി തകര്‍ത്തിരിക്കുന്നത്.

84,709 വോട്ടുകളാണ് മമതയ്ക്കു ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതാവ് പ്രിയങ്ക ട്രിബ്രവാളിന് 26,320 വോട്ടുകളാണ് ലഭിച്ചത്.57 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.ഈ വര്‍ഷം ആദ്യം നന്ദിഗ്രാമില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജി പരാജയപ്പെട്ടിരുന്നു.സെപ്റ്റംബര്‍ 30ന് ആയിരുന്നു വോട്ടെടുപ്പ്.ഭബാനിപൂരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സോബന്‍ദേബ് ചതോപാധ്യായ ജയിച്ചത് 29,000 വോട്ടിനാണ്. മമതയ്ക്കായി സീറ്റ് രാജിവയ്ക്കുകയായിരുന്നു അദ്ദേഹം.അതേസമയം ആഹ്ലാദപ്രകടനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ടെങ്കിലും ഫലം പുറത്തുവന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണലിനു ശേഷം സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നു.

Leave a Reply

Your email address will not be published.