India
image_print

പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും നിതീഷ് കുമാറിനുണ്ട്; ജെഡിയു

Written by

askshiyas

സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ എൻഡിഎ ഏകോപനസമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു ദേശീയ കൗൺസിൽ. പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും പാർട്ടി തലവൻ നിതീഷ് കുമാറിനുണ്ടെന്നും യോഗം വ്യക്തമാക്കി.നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരരംഗത്തില്ലെങ്കിലും അതിനുള്ള എല്ലാ യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് ദേശീയ കൗൺസിൽ പ്രമേയം പാസാക്കിയതായി യോഗ ശേഷം ദേശീയ വക്താവ് കെ.സി ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു.

 

നിതീഷിന്റെ പ്രധാനമന്ത്രി സാധ്യതകളെക്കുറിച്ച് പല ഭാഗങ്ങളിൽനിന്നും പരിഹാസങ്ങൾ പുറത്തുവരുന്നുണ്ട്. അതുകൊണ്ടു തന്നെ കാര്യം വ്യക്തമാക്കുകയാണെന്നും ത്യാഗി കൂട്ടിച്ചേർത്തു.പെഗാസസ്, ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൽനിന്നു വ്യത്യസ്തമായ നിലപാടാണ് ജെഡിയു സ്വീകരിച്ചിരുന്നത്. കേന്ദ്രത്തെ വെട്ടിലാക്കിയ പെഗാസസ് വിവാദത്തിൽ അന്വേഷണം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ ജാതി സെൻസസ് വേണമെന്ന നിലപാടും നിതീഷ് കുമാറും സംഘവും കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിതീഷിന്റെ നേതൃത്വത്തിൽ ബിഹാറിൽനിന്നുള്ള സർവകക്ഷി സംഘം മോദിയെ കണ്ടെങ്കിലും അനുകൂല സമീപനമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published.