India
പിതാവിനെ കാണാൻ അനുമതി തേടി ബിനീഷ് കോടിയേരി ഹൈക്കോടതിയിൽ
Last updated on Jul 19, 2021, 3:09 pm


Highlights
പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാന്‍ അനുമതി നല്‍കണമെന്ന് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു
പിതാവ് കോടിയേരി ബാലകൃഷ്ണനെ കാണാന്‍ അനുമതി നല്‍കണമെന്ന് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പിതാവിനെ സന്ദര്‍ശിക്കുന്നതിന് കേരളത്തില്‍ പോകാന്‍ രണ്ടു ദിവസം അനുവദിക്കണമെന്നാണ് ബിനീഷിന്റെ ആവശ്യം. എന്നാല്‍ ഇഡി ബിനീഷിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു.എന്നാല്‍ ഇഡി ബിനീഷിന്റെ ആവശ്യത്തെ ശക്തമായി എതിര്‍ത്തു.
അതിനിടെ ബിനീഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ച് മാറി. ഹര്‍ജിയില്‍ വാദം കേട്ട ജഡ്ജി അവധിയില്‍ പോകുന്നതിനാല്‍ പുതിയ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റുകയായിരുന്നു. ഹര്‍ജി ഇനി തിങ്കളാഴ്ച കോടതി പരിഗണിക്കും എന്നാണ് കോടതി അറിയിച്ചത്.
എന്നാല്‍ വിശദമായ വാദം കേട്ട ബെഞ്ച് തന്നെ ഹര്‍ജിയില്‍ വിധി പറയണമെന്ന് ബിനീഷിന്റെ അഭിഭാഷകന് വാദിച്ചു. പുതിയ ബെഞ്ചിലും വാദിക്കാന്‍ അവസരമുണ്ടാകുമെന്ന് കോടതി വ്യക്തമാക്കി.


