India
image_print

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു

Written by

archanaa chuqwe

ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു. തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തിലാണ് മരണം.ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലികയും അപകടത്തില്‍ മരിച്ചു. 12.20 ഓടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹെലിപാഡിന് 10 കിലോമീറ്റര്‍ ദൂരത്താണ് ദുരന്തം സംഭവിച്ചത്. ഹെലികോപ്റ്റര്‍ സുലൂര്‍ എയര്‍ബേസില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പറക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

 

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 14 യാത്രികരില്‍ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തുകയാണ്. രക്ഷപ്പെട്ട ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകള്‍, മകന്‍ എല്‍എസ് ലിഡര്‍, ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കം ഹെലികോപ്റ്ററില്‍ 14 യാത്രികരാണുണ്ടായിരുന്നത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടം സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് യോഗം നടക്കുക. ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.