India
image_print

സംയുക്ത സേനാമേധാവിക്ക് വിട

Written by

archanaa chuqwe

അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിത റാവത്തിന്റെയും ഭൌതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗിക വിശദീകരണം നല്‍കും.അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ദില്ലിയില്‍ എത്തിക്കും.ഊട്ടിക്ക് അടുത്ത് കൂനൂരില്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ ഞെട്ടിട്ട ദുരന്തമുണ്ടായത്.ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ നിന്നും ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.

 

ഹെലിപാഡിന് 10 കിലോമീറ്റര്‍ ദൂരത്താണ് ദുരന്തം സംഭവിച്ചത്. ഹെലികോപ്റ്റര്‍ സുലൂര്‍ എയര്‍ബേസില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പറക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകള്‍, മകന്‍ എല്‍എസ് ലിഡര്‍, ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കം ഹെലികോപ്റ്ററില്‍ 14 യാത്രികരാണുണ്ടായിരുന്നത്. ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.അതേസമയം സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങള്‍ രംഗത്തെത്തി.അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *