India
image_print

എഴുത്തുകാരിയെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ്പ് രാജിവച്ചു

Written by

askshiyas

ലൈംഗിക എഴുത്തുകാരിയെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ്പ് രാജിവച്ചു. നോലിസ്റ്റ് സില്‍വിയ കബല്ലോളിനെ വിവാഹം ചെയ്യാന്‍ സ്പാനിഷ് ബിഷപ് സേവ്യര്‍ നോവലാണ് സ്ഥാനം രാജിവെച്ചത്. 41 വയസ്സുണ്ടായിരുന്ന സേവ്യര്‍ സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്നു.2010-ല്‍ 41-ആം വയസ്സില്‍ കാറ്റലോണിയയുടെ വടക്കുകിഴക്കന്‍ മേഖലയിലെ സോള്‍സോണയിലാണ് അദ്ദേഹം ബിഷപ്പായി ചുമതലയേല്‍ക്കുന്നത്. കഴിഞ്ഞ മാസം രാജി സംബന്ധിച്ച് വത്തിക്കാനിലെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വച്ചതെന്ന് സ്‌പെയിനിലെ കത്തോലിക്കാ സഭയിലെ ബിഷപ്പ് വ്യക്തമാക്കി.

 

സ്വവര്‍ഗ അനുരാഗികളുടെ പരിവര്‍ത്തന ചികിത്സയിലും ബാധ ഒഴിപ്പിക്കല്‍ ക്രിയകളിലും പേര് കേട്ട ബിഷപ്പായിരുന്നു ഇദ്ദേഹം.ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും ശ്രദ്ധ നേടിയിരുന്നു.എന്നാല്‍ സ്വവര്‍ഗരതിയും കാറ്റലോണിയന്‍ സ്വാതന്ത്ര്യത്തിനുള്ള തുറന്ന പിന്തുണയും സംബന്ധിച്ച അദ്ദേഹത്തിന്റെ കര്‍ശനമായ അഭിപ്രായങ്ങള്‍ വിവാദമായിരുന്നു.ലൈംഗിക അതിപ്രസരം നിറഞ്ഞ സാത്താനിക്- ഇറോട്ടിക് നോവലിസ്റ്റായ സില്‍വിയയുമായി ബിഷപ് ഒരുമിച്ചു ജീവിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത റിലീജിയന്‍ ഡിജിറ്റല്‍ എന്ന വെബ് പോര്‍ട്ടലാണ് പുറത്തുവിട്ടത്.വിവാഹ മോചിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് സില്‍വിയ. ബിഷപ്പ് ഇപ്പോള്‍ ഒരു കാര്‍ഷിക ശാസ്ത്രജ്ഞനായി ബാഴ്സലോണ പ്രദേശത്ത് ജോലി നോക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സില്‍വിയ കബല്ലോളിന്റെ പുസ്തകങ്ങളില്‍ ഗെബ്രിയേലിന്റെ കാമത്തിന്റെ നരകം, അംനേഷ്യ എന്നീ ത്രിശങ്കകള്‍ എന്നിവ ഉള്‍പ്പെടുന്നു.

 

Leave a Reply

Your email address will not be published.