India
image_print

കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ശിവശങ്കരൻ

Written by

askshiyas

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വീണ്ടും ഒളിയമ്പുമായി ശിവശങ്കരൻ. സമൂഹമാധ്യമങ്ങളിൽ കെ സുരേന്ദ്രനെ വിമർശിച്ചതിന്‌ ബിജെപി വക്താവ്‌ സ്ഥാനംപോയ പി ആർ ശിവശങ്കരന്‌ സംസ്ഥാന സമിതി അംഗത്വവും നഷ്‌ടമായി.

ഇതോടെയാണ് പ്രതികരണവുമായി ശിവശങ്കരൻ രംഗത്തെത്തിയത്. മൂന്നാംതവണയാണ്‌ സ്ഥാനം നഷ്ടമാകുന്നതെന്നും സ്ഥാനമില്ലെങ്കിൽ വിഷമിച്ച്‌ മരിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

സംസ്ഥാന സമിതിയിൽനിന്ന്‌ ഒഴിവാക്കിയ വാർത്ത സന്തോഷത്തോടെ അറിയിക്കട്ടെ എന്നുപറഞ്ഞാണ്‌ കുറിപ്പ്‌ ആരംഭിക്കുന്നത്‌. കേന്ദ്ര സർക്കാർ ഡയറക്ടർ പോസ്‌റ്റും വേണ്ട. ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽപ്പോലും മത്സരിച്ചില്ലെങ്കിലും സംഘടനാ ഉത്തരവാദിത്വം കിട്ടിയില്ലെങ്കിലും നീതികേടിനെയും അപചയങ്ങളെയും എതിർക്കുമെന്നും കുറിപ്പിലുണ്ട്.

Leave a Reply

Your email address will not be published.