India
image_print

ബിജെപിയിൽ കലഹം രൂക്ഷം; വാട്സാപ് ഗ്രൂപ്പിൽ ‘ലെഫ്‌റ്റ്‌’ അടിച്ച്‌ നേതാക്കൾ

Written by

archanaa chuqwe

സംസ്ഥാന ബിജെപിയിൽ കലഹം അതിരൂക്ഷം. സംസ്ഥാന ഭാരവാഹികളുടെ വാട്സാപ് ഗ്രൂപ്പിൽനിന്ന്‌ മുതിർന്ന നേതാക്കൾ പുറത്തുപോയതായി റിപ്പോർട്ട്.

മുൻ അധ്യക്ഷനും കോർകമ്മിറ്റിയംഗവുമായ പി കെ കൃഷ്ണദാസ്‌, ജനറൽ സെക്രട്ടറി എം ടി രമേശ്‌, ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ, മുതിർന്ന നേതാവ്‌ എം എസ്‌ കുമാർ എന്നിവരാണ്‌ ഗ്രൂപ്പുകൾ വിട്ടത്‌. വി മുരളീധരൻ-കെ സുരേന്ദ്രൻ വിഭാഗം ഏകപക്ഷീയമായി പാർടിയിൽ നടത്തുന്ന പുനഃസംഘടനയിൽ പ്രതിഷേധിച്ചാണ്‌ നേതാക്കൾ പുറത്തുപോയത്.

ആദ്യ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ച അന്ന് തന്നെ എം എസ്‌ കുമാർ ‘പാനലിസ്‌റ്റ്‌ ’ ഗ്രൂപ്പ്‌ വിട്ടിരുന്നു. ദേശീയ, സംസ്ഥാന നേതാക്കളുൾപ്പെടുന്ന ഗ്രൂപ്പുകളിൽനിന്ന്‌ പുറത്തുപോയതിലൂടെ ശക്തമായ വെല്ലുവിളിയാണ്‌ കൃഷ്ണദാസ്‌ വിഭാഗം ഉയർത്തിയിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *