India
image_print

കെ.സി വേണുഗോപാൽ ബി.ജെ.പി ഏജന്റെന്ന് പി.വി അൻവർ

Written by

archanaa chuqwe

കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ ആരോപണവുമായി നിലമ്പൂർ എംഎൽഎ പി.വി അൻവർ. കെ.സി വേണുഗോപാൽ ബിജെപി ഏജന്റാണെന്ന ആരോപണമാണ് പി.വി അൻവർ നടത്തിയത്.

കപിൽ സിബലിനെയും ഗുലാം നബി ആസാദിനെയും പോലുള്ള കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കന്മാരെ പൂർണമായും ഒഴിവാക്കി ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുകയാണ് വേണുഗോപാലെന്നും അദ്ദേഹം ആരോപിച്ചു.

തന്നെക്കുറിച്ചുള്ള വിവാദം പ്രതിപക്ഷം ഉണ്ടാക്കിയതാണ് എന്നും വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു. മറ്റുള്ള സംസ്ഥാനങ്ങളിൽ കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തു കൊണ്ടിരിക്കുകയാണ് എന്നും വേണുഗോപാൽ ആരാണെന്ന് മുൻ കോൺഗ്രസുകാരനായ എനിക്കും പത്രപ്രവർത്തകർക്കും അറിയാമെന്നും അൻവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.