India
മമ്മൂട്ടിയെ ആദരിച്ച് ബി.ജെ.പി
Last updated on Aug 13, 2021, 5:58 am


മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് ആദരവര്‍പ്പിച്ച് ബിജെപി. അഭിനയജീവിതത്തിന് അരനൂറ്റാണ്ട് പിന്നിട്ട താരത്തിന്റെ കൊച്ചിയിലെ വീട്ടിലെത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പൊന്നാട അണിയിച്ച് ആദരിച്ചത്. താരത്തിനായി ഓണക്കോടി സമ്മാനമായി നല്‍കുകയും ചെയ്തു.
ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് നേതാക്കള്‍ക്കൊപ്പമാണ് സുരേന്ദ്രന് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് മടങ്ങിപ്പോയത്. മലയാള സിനിമാ ലോകത്തിന് പകരംവെക്കാനില്ലാത്ത നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയം കൊണ്ട് വിസ്മയം ഒരുക്കിയ മലയാളികളുടെ പ്രിയതാരമാണ് മമ്മൂക്ക. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്.അതേസമയം സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന് മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് സിനിമ, സാംസ്കാരിക മന്ത്രി സജി ചെറിയാന് നിയമസഭയില്‍ അറിയിച്ചിരുന്നു.


