India
image_print

കുതിരയ്ക്ക് ബിജെപി പതാകയുടെ പെയിന്റ് അടിച്ചു; പരാതിയുമായി മനേക ഗാന്ധി

Written by

archanaa chuqwe

ബിജെപി സംഘടിപ്പിച്ച മധ്യപ്രദേശിലെ പരിപാടിക്കിടയിൽ കുതിരയുടെ ദേഹത്തെ ബിജെപിയുടെ പതാകയുടെ പെയിന്റ് അടിച്ച സംഭവത്തിൽ ബിജെപി എംപി മനേകാ ഗാന്ധിയുടെ സന്നദ്ധ സംഘടനയായ പി.എഫ്.എ ഇൻഡോർ പോലീസിന് പരാതി നൽകി. ബിജെപിയുടെ ജന ആശീർവാദ് യാത്രയിലാണ് കുതിരയ്ക്ക് ബിജെപിയുടെ പതാക അടിച്ചത്. പുതിയ കേന്ദ്ര മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. 22 സംസ്ഥാനങ്ങളിലൂടെയാണ് ജൻ ആശീർവാദ് യാത്ര കടന്നുപോകുന്നത്.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ഇൻഡോറിലെ യാത്ര. പതാകയുടെ പെയിന്റ് അടിച്ചത് മുൻസിപ്പൽ കോർപ്പറേറ്റർ രാംദാസ് ഗാർഗാണെന്നും മനേക ഗാന്ധിയുടെ സംഘടനയുടെ പരാതിയിൽ പറയുന്നുണ്ട്. മൃഗങ്ങളോടുള്ള ക്രൂരത തടയുകയെന്ന 1960 നിയമ പ്രകാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published.