India
രാഹുല്‍ ഗാന്ധിയുടെ ജമ്മു കാശ്മീര്‍ സന്ദര്‍ശനം;നടപ്പാത ശുദ്ധികലശം നടത്തി ബിജെപി
Last updated on Sep 16, 2021, 9:29 am


കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ ശുദ്ധികലശം നടത്തി ബിജെപി പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ച പ്രദേശത്തെ വഴികളിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തിയത്. ഈ മാസം ഒന്‍പതിന് ആയിരുന്നു രാഹുല്‍ഗാന്ധി ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. 13 കിലോമീറ്ററോളം കാല്‍നടയായാണ് സന്ദര്‍ശനം നടത്തിയത്. പരിപാവനമായ ക്ഷേത്രത്തിന്റെ പവിത്രത കോണ്‍ഗ്രസ് നേതാക്കള്‍ തകര്‍ത്തുവെന്ന് പറഞ്ഞാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക കൈയിലേന്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ക്ഷേത്ര ദര്‍ശനം നടത്തിയതെന്നാണ് യുവമോര്‍ച്ച നേതാക്കള്‍ ആരോപിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ത്യാഗം ഒരിക്കലും മറക്കില്ല. കശ്മീരി സഹോദരങ്ങളോടും സഹോദരിമാരോടും ദയ തോന്നുന്നു. നിങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളും വേദനയും ഈ രാജ്യം ഒരിക്കലും മറക്കില്ല. നിങ്ങള്‍ക്കെന്നും കൃതജ്ഞത എന്നാണ് ക്ഷേത്ര സന്ദര്‍ശനത്തിനുശേഷം രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള രാഹുല്‍ഗാന്ധിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.


