India
image_print

45 രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നു;രവിശങ്കര്‍ പ്രസാദ്

Written by

webtngi1

Highlights

45 രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഇന്ത്യയെ ലക്ഷ്യമിടുന്നു; രവിശങ്കർ പ്രസാദ്

45 രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഇന്ത്യയെ ലക്ഷ്യമിടുന്നു; രവിശങ്കർ പ്രസാദ്.ഇസ്രയേല്‍ സ്‌പൈവെയര്‍ നിര്‍മാതാക്കളുടെ അഭിപ്രായത്തില്‍ 45ഓളം രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നുണ്ട് എന്നും എങ്കില്‍ എന്തുകൊണ്ടാണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്നും ബി.ജെ.പി നേതാവും മുന്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്.

പെഗാസസ് ലക്ഷ്യമിട്ട പ്രമുഖ വ്യക്തികളുടെ പട്ടിക ഓണ്ലൈൻ ന്യൂസ് പോര്‍ട്ടലായ ദി വയര്‍ ഇതിന് മുന്പും പല കഥകളും കൊണ്ടുവന്നിട്ടുണ്ടെന്നും അത് തെറ്റാണെന്ന് തെളിഞ്ഞുട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു. ട്രംപിന്റെ സന്ദർശനവേളയിൽ കലാപത്തിന് പ്രേരിപ്പിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് കാലത്ത് പെഗാസസ് കഥ പ്രചരിപ്പിച്ചു. ഇപ്പോൾ വീണ്ടും പാർലമെന്റ് സമ്മേളനം നടക്കുമ്പോഴും കോൺഗ്രസ് വളരെ മോശം അവസ്ഥയിൽ നിൽക്കുമ്പോഴും വീണ്ടും പെഗാസസ് കഥകൾ വരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ രണ്ട് സഹായികളും പട്ടികയിലുണ്ടെന്ന് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലാവാസ എന്നിവരുടെ പേരുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published.