India
image_print

പ്രക്ഷോഭം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ തുടരും:രാകേഷ് ടികായത്ത്

Written by

archanaa chuqwe

കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുന്നത്​ വരെ കർഷക പ്രക്ഷോഭം തുടരുമെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു.വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കുകയും വിളകൾക്ക്​ താങ്ങുവില ഉറപ്പാക്കുകയും ചെയ്​താൽ കർഷക പ്രക്ഷോഭം പിൻവലിക്കും.
പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഏക വഴി കാർഷിക നിയമങ്ങൾ പിൻവലിക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

ജലം, ഭൂമി, വനം എന്നിവ സംരക്ഷിക്കുന്നതിനാണ്​ ഈ കർഷക പ്രക്ഷോഭമെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ കർഷകർ അവരുടെ വീടു​കളിലേക്ക്​ മടങ്ങുന്നുണ്ടെന്ന്​ ഉറപ്പാക്കുമെന്നും ടികായത്ത്​ ട്വീറ്റ്​ ചെയ്​തു.അതേസമയം, നവംബർ 26ന്​ കർഷക പ്രക്ഷോഭം ആരംഭിച്ച്​ ഒരു വർഷം തികയും. രാജ്യതലസ്​ഥാന അതിർത്തികളായ സിംഘു, ടിക്​രി, ഗാസിപൂർ അതിർത്തികളിലാണ്​ കർഷകരുടെ പ്രക്ഷോഭം.കർഷക​പ്രക്ഷോഭം പിൻവലിക്കുന്നതുമായി കേന്ദ്രസർക്കാറുമായി കർഷകർ 11 വട്ട ചർച്ചകൾ നടത്തിയിരുന്നു. കർഷകർക്ക്​ അനുകൂലമായ നിയമങ്ങളാണ്​ മൂന്നു കാർഷിക നിയമങ്ങളുമെന്നാണ്​ കേന്ദ്രത്തിന്‍റെ വാദം. എന്നാൽ, കോർപറേറ്റുകൾക്ക്​ കർഷകരെയും വിളകളെയും തീറെഴുതി നൽകുന്നതാണ്​ കാർഷിക നിയമങ്ങളെന്നാണ്​ കർഷകരുടെ വാദം.അതേസമയം ആശിഷിന്റെ വാഹനവ്യൂഹം ഇടിച്ച് കയറ്റിയ സംഭവത്തിൽ നാല് കർഷകരാണ് കൊല്ലപ്പെട്ടത്.ലഖിംപുർ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് ഇപ്പോഴും റിമാൻഡിൽ കഴിയുകയാണ്.കോടതിയുൾപ്പെടെ വിമർശനമുന്നയിച്ച ശേഷമാണ് ലഖിംപുർ കൂട്ടക്കൊലയിൽ ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം ലഖിംപുർ കേസുമായി ബന്ധപ്പെട്ട അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. സർക്കാറിന്റെ അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി റിപ്പോർട്ടിൽ പുതിയതായി ഒന്നുമില്ലെന്നും വിമർശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമർശനം.

Leave a Reply

Your email address will not be published.