India
image_print

രക്തദാനത്തില്‍ സ്ത്രീകള്‍ പിന്നിലെന്ന് കണക്ക്

Written by

archanaa chuqwe

ക്തദാനത്തില്‍ സ്ത്രീകളുടെ പങ്ക് പത്തുശതമാനത്തില്‍ താഴെയെന്ന് ലോകാരോഗ്യസംഘടനയുടെ കണക്ക്.100 രാജ്യങ്ങളില്‍ 13-ാം സ്ഥാനത്താണ് ഇന്ത്യ.രക്തം നല്‍കാന്‍ തയ്യാറായി എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കോവിഡുകാലത്ത് വര്‍ധനയുണ്ടെങ്കിലും രക്തദാനം കുറവാണ്.നിലവില്‍ സ്ത്രീപങ്കാളിത്തം ഏതാണ്ട് എട്ടുശതമാനം മാത്രമാണ്. രക്തദാനത്തിന് മാത്രമായി രൂപവത്കരിക്കപ്പെട്ട വിവിധ സംഘടനകള്‍ ക്രോഡീകരിച്ച കണക്കാണിത്.രക്തദാനത്തിന് സമ്മതവുമായെത്തുന്ന സ്ത്രീകളുടെ ഭാരക്കുറവും ഹീമോഗ്ലോബിന്റെ കുറവുമാണ് പങ്കാളിത്തം പിന്നാക്കം നില്‍ക്കുന്നതിന് പ്രധാന കാരണം. കേരളത്തില്‍ രക്തദാനസേവനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഐ .എം.എ. രക്തബാങ്കുകളില്‍ സ്ത്രീകള്‍ക്ക് രക്തദാനം നടത്തണമെങ്കില്‍ 45 കിലോഗ്രാം ഭാരം വേണമെന്നാണ് വ്യവസ്ഥ. ഹീമോഗ്ലോബിന്റെ അളവ് 12.5-ന് മുകളിലും വേണം. രക്തത്തിലെ ഘടകങ്ങളാണ് വേര്‍തിരിച്ചെടുക്കുന്നതെങ്കില്‍ സ്ത്രീക്ക് 55 കിലോഗ്രാം ഭാരമുണ്ടായിരിക്കണം.

 

അതേസമയം സന്നദ്ധരക്തദാനത്തിന് സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഐ.എം.എ. രക്തബാങ്കുകള്‍ ‘സ്ത്രീകള്‍ രക്തദാനത്തിലും മുന്നിലേക്ക്’ എന്ന ആശയത്തിലാണ് വെള്ളിയാഴ്ചത്തെ ദേശീയ സന്നദ്ധ രക്തദാനദിനാചരണം ഐ.എം.എ. കേരളഘടകം സംഘടിപ്പിക്കുന്നത്. മഞ്ജുവാര്യരാണ് രക്തദാനപങ്കാളിത്ത പ്രചാരണത്തിനായി രംഗത്തുള്ളത്. രക്തദാനത്തിനായി നിരവധി സ്ത്രീകള്‍ എത്തുന്നുണ്ടെങ്കിലും അവര്‍ക്ക് ദാതാക്കളുടെ മാനദണ്ഡം പാലിക്കാനാകാത്തതിനാല്‍ തിരിച്ചയയ്‌ക്കേണ്ടിവരുന്നതെന്നും കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു.

 

Leave a Reply

Your email address will not be published.